പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Sunday 1 April 2018 3:40 am IST

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കോഴിക്കോട് കൊടുവള്ളി പുത്തൂര്‍ പള്ളിക്കണ്ടി ഹുസൈന്‍ (53) നെയാണ് വൈത്തിരി സിഐ അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്.

വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിയിലെ ഒരു മദ്രസയില്‍ അധ്യാപകനായ ഹുസൈന്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയോട് ലൈംഗിക ചേഷ്ഠകള്‍ പ്രകടിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് മാനസികമായി തളര്‍ന്ന കുട്ടി കൗണ്‍സിലിങ്ങിനിടെ ഡോക്ടറോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കുറ്റാരോപിതനായ ഹുസൈനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.   പ്രതിയെ കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.