കര്‍ഷക പെന്‍ഷന്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ഇന്‍ഫാം

Sunday 1 April 2018 3:48 am IST

കോട്ടയം: കര്‍ഷക സംരക്ഷണത്തിനായി നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക പെന്‍ഷന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍. 

കൃഷിവകുപ്പും ധനവകുപ്പും തമ്മിലുള്ള ശീതസമരത്തില്‍ കര്‍ഷകരെ ബലികൊടുക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം കര്‍ഷകപെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. രണ്ടു ഹെക്ടറോ അതില്‍ താഴെയോ ഭൂമിയുള്ള 60 വയസ് പൂര്‍ത്തിയായ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 1100 രൂപയായി ജനുവരിയില്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന പെന്‍ഷനും ലഭിക്കാതെയായി. 

സംസ്ഥാനത്തെ കര്‍ഷകരെ പട്ടിണിക്കിടുന്നവര്‍ മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന്റെ പേരില്‍ ആവേശം കൊള്ളുന്നതില്‍ നീതീകരണമില്ല. ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തില്‍ പെന്‍ഷന്‍ 10,000 രൂപയാക്കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചതാണ്.  കര്‍ഷകപെന്‍ഷന്‍ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കര്‍ഷകരുടെ പട്ടിണിസമരം ആരംഭിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.