പഞ്ചദിവ്യദര്‍ശന്‍ പദ്ധതി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ്

Sunday 1 April 2018 2:00 am IST
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പഞ്ച പാണ്ഡവരാല്‍ പ്രതിഷ്ഠിതമായ ആറന്മുള, തൃക്കൊടിത്താനം, തൃപ്പുലിയൂര്‍, തൃച്ചിറ്റാറ്റ്, തിരുവന്‍വണ്ടൂര്‍, എന്നീ അഞ്ച് ക്ഷേത്രങ്ങളെ ചേര്‍ത്ത് അഞ്ചമ്പലദര്‍ശന പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ നടപടിക്ക് ദേവസ്വംബോര്‍ഡ് ഉത്തരവായി.

 

ചങ്ങനാശ്ശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പഞ്ച പാണ്ഡവരാല്‍ പ്രതിഷ്ഠിതമായ ആറന്മുള, തൃക്കൊടിത്താനം, തൃപ്പുലിയൂര്‍, തൃച്ചിറ്റാറ്റ്, തിരുവന്‍വണ്ടൂര്‍, എന്നീ അഞ്ച് ക്ഷേത്രങ്ങളെ ചേര്‍ത്ത് അഞ്ചമ്പലദര്‍ശന പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ നടപടിക്ക് ദേവസ്വംബോര്‍ഡ് ഉത്തരവായി. അഞ്ച് ക്ഷേത്രങ്ങളിലെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ എന്നിവരും ഉപദേശകസമിതി പ്രതിനിധിയും ചേര്‍ന്നുള്ള കമ്മിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. പ്രചാരണപ്രവര്‍ത്തനങ്ങളുടെ നിയന്ത്രിക്കുന്നതിന് ഒരാളെ നിശ്ചയിക്കുവാനും ഇവ നിയന്ത്രിക്കുന്നതിന് ആറന്മുളക്ഷേത്രത്തില്‍ ഓഫീസ് താല്‍ക്കാലികമായി അനുവദിക്കും. ദേവസ്വംബോര്‍ഡിന്റെ അംഗീകാരത്തോടെ അഞ്ചമ്പലദര്‍ശനത്തെ വിവരിക്കുന്ന വെബ്സൈറ്റ് ആരംഭിക്കും. കമ്മിറ്റിയുടെ ചെലവിനുള്ള തുക സ്വയം കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പത്തനംതിട്ട ഡെപ്യൂട്ടിദേവസ്വം കമ്മീഷണറെ ദേവസ്വംബോര്‍ഡ് ചുമതലപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.