ശബരിമലയില്‍ അഷ്ടമംഗലദേവപ്രശ്‌നചിന്ത നടത്തണം: വിഎച്ച്പി

Sunday 1 April 2018 4:00 am IST

പത്തനംതിട്ട: ശബരിമല ആറാട്ടെഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞ് ഭഗവാന്റെ തിടമ്പ് ഭൂസ്പര്‍ശം ഏല്‍ക്കാനിടയായ സംഭവത്തെ നിമിത്തമാക്കി അഷ്ടമംഗല ദേവപ്രശ്‌നചിന്ത നടത്തി പ്രശ്‌നപരിഹാരം തേടണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ആര്‍. രാജശേഖരന്‍ ആവശ്യപ്പെട്ടു. 

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യസംഭവമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് അക്ഷന്തവ്യമായ വീഴ്ചയാണ് സംഭവിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ കീഴ്പതിവനുസരിച്ച് നിമിത്തങ്ങളെ ആധാരമാക്കി അഷ്ടമംഗലദേവപ്രശ്‌നചിന്ത നടത്തി ദേവകോപത്തിനും, ഭക്തരുടെ ഉത്കണ്ഠയ്ക്കും പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.