കാരിത്താസ് കവലയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

Sunday 1 April 2018 2:00 am IST
കാരിത്താസ് കവലയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ. എംസി റോഡില്‍ കാരിത്താസ് ജങ്ഷനു സമീപം, റിലയന്‍സ് പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്‍ ബാബെഡ്എമ്പോറിയത്തിനാണ് തീപിടിച്ചത്.

 

ഏറ്റുമാനൂര്‍: കാരിത്താസ് കവലയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ. എംസി റോഡില്‍ കാരിത്താസ് ജങ്ഷനു സമീപം, റിലയന്‍സ് പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്‍ ബാബെഡ്എമ്പോറിയത്തിനാണ് തീപിടിച്ചത്. 

ബെഡ്, റെക്‌സിന്‍ അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനമാണിത്. കോട്ടയത്തെ ഫയര്‍ഫോഴ്‌സ് യൂണിറ്റും ഏറ്റുമാനൂര്‍ പോലീസും സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗവും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് തീഅണച്ചത്. 

വഴിയാത്രക്കാരാണ് രാവിലെ പതിനൊന്നു മണിയോടെ സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുറച്ചു ഫോംബെഡ്ഡുകള്‍ പുറത്തെത്തിച്ചു. മൂന്നുനിലയിലുള്ള വില്‍പനശാലയില്‍ ഉടന്‍ തന്നെ തീയും പുകയും നിറഞ്ഞു. സമീപത്ത് പ്രവര്‍ത്തിക്കുന്ന റിലയന്‍സ് പമ്പിലേക്ക് തീപടരാതെ നോക്കുക ശ്രമകരമായ ജോലിയായിരുന്നു. പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം കുറച്ച് സമയം നിര്‍ത്തിവച്ചു. ഫയര്‍ഫോഴ്‌സിന്റെ ഒരുവാഹനത്തിലെ വെള്ളം തീര്‍ന്നതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജലം നല്‍കി. ഷോറൂം ഗ്ലാസ്സ് കവര്‍ ചെയ്തതിനാല്‍ പുക കെട്ടി കിടന്നതോടെ ഫയര്‍ഫോഴ്‌സ് ചില്ലുകള്‍ തകര്‍ത്താണ് പുക നിയന്ത്രണത്തിലാക്കിയത്. കോട്ടയം ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ശിവാന്ദന്‍, ഏറ്റുമാനൂര്‍ സിഐ എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.