നഗ്നതാപ്രദര്‍ശനത്തെ എതിര്‍ത്തതിന് സിപിഎമ്മുകാരന്‍ വീടുകയറി അക്രമിച്ചു

Sunday 1 April 2018 2:00 am IST

തോട്ടപ്പള്ളി: നഗ്‌നതാപ്രദര്‍ശനത്തെ ചോദ്യം ചെയ്തതിന് സിപിഎമ്മുകാരന്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അക്രമിച്ച് അഛനേയും, അമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ തോട്ടപ്പള്ളി തെക്കേമഠത്തില്‍ ഗോപിദാസ് ആണ് അക്രമം നടത്തിയത്. 

  ബിജെപി പ്രവര്‍ത്തകനായ തോട്ടപ്പള്ളി മല്ലപ്പള്ളി വീട്ടില്‍ നോജുവിന്റെ അച്ഛന്‍ പൊന്നപ്പന്‍ (65), അമ്മ സുശീല (55) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം നോജുവിന്റെ വീടിനു മുന്നില്‍ നിന്ന് ഗോപിദാസ് നഗ്‌നതാപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നോജു പിങ്ക്‌പോലീസിലും, അമ്പലപ്പുഴ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. 

  ഇയാളെ പോലീസ് പിടികൂടി ശാസിച്ച ശേഷം പറഞ്ഞ് വിടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കുവാനാണ് നോജു ഇല്ലാത്ത സമയം നോക്കി കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഗോപി ഭാസ് പൊന്നപ്പനേയും, സുശീലയേയും ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. 

 ഏതാനും മാസം മുന്‍പ്  രണ്ട് സിപിഎമ്മുകാരെ വെട്ടിയ കേസിലും, സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ത്ത കേസിലും പ്രതിയാണ് ഗോപിദാസ്. ഈയാളെ  സംരക്ഷിക്കാന്‍ സിപിഎം രംഗത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍  ചേരിതിരിവ് ഉണ്ടായി കഴിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.