വിജയലക്ഷ്മി ടീച്ചര്‍ പടിയിറങ്ങിയത് അഭിമാനത്തോടെ

Sunday 1 April 2018 2:00 am IST

 

കുട്ടനാട്: മൂന്ന് പതിറ്റാണ്ടിലേറെയുള്ള അദ്ധ്യാപന ജീവിതത്തിന് വിരാമമിട്ട് എസ്. വിജയലക്ഷ്മി ടീച്ചര്‍ പടിയിറങ്ങി. 1982ല്‍ പുന്നപ്ര യുപി സ്‌കൂളില്‍ അദ്ധ്യാപക ജീവിതം ആരംഭിച്ച വിജയലക്ഷ്മി ടീച്ചര്‍ കുട്ടനാട് പൊങ്ങ ഗവ. എല്‍ പി സ്‌കൂളില്‍ നിന്നാണ് വിരമിക്കുന്നത്.

   2006 മുതല്‍ പ്രധാന അദ്ധ്യാപികയായി വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന ടീച്ചര്‍ നാല് വര്‍ഷം മുമ്പാണ് പൊങ്ങ ഗവ. എല്‍പി സ്‌കൂളിലെത്തിയത്. വിവിധ സ്‌കൂളുകളില്‍ പഠിപ്പിച്ച ടീച്ചര്‍ക്ക് ആയിരക്കണക്കന് ശിഷ്യഗണങ്ങളാണുള്ളത്. വളരെ കുറഞ്ഞ കാലയളവില്‍ സബ് ജില്ലയിലെ മികച്ച സ്‌കൂളുകളിലൊന്നായി പൊങ്ങ ഗവ. എല്‍പി സ്‌കൂളിനെ മാറ്റാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും ടീച്ചര്‍ക്കുണ്ട്. 

  ശിഷ്യഗണങ്ങള്‍ തന്നോട് കാണിക്കുന്ന സ്നേഹം മാത്രമാണ് കൈമുതലായുള്ളതെന്ന്  36 വര്‍ഷത്തെ സേവനത്തിനൊടുവില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന വിജയലക്ഷ്മി ടീച്ചര്‍ പറയുന്നു. ആലപ്പുഴ കളര്‍കോട് ശ്രീനികേതന്‍ വീട്ടില്‍ പ്രസന്നചന്ദ്രന്‍ ആണ് ഭര്‍ത്താവ്, മക്കള്‍: ഋഷികേശ്, ദേവിചന്ദന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.