ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ മാറ്റത്തിന് നാന്നികുറിച്ച് ബിജെപിയുടെ മഹാസമ്പര്‍ക്കം. സംസ്ഥാന നേതാക്കളടക്കം ഭാരതീയ ജനതാപാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കന്മാരും മണ്ഡലത്തിലെ പ്രവര്‍ത്തകരും ഒന്നിച്ച് മഹാസമ്പര്‍ക്കത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ അനുഭവമായി.
മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വീടുകളും ഒറ്റ ദിവസംകൊണ്ട് സമ്പര്‍ക്കം ചെയ്തു. ഇതോടെ മണ്ഡലത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുന്ന പരിപാടിയായി മഹാസമ്പര്‍ക്കം മാറുകയായിരുന്നു. നേതാക്കന്മാരും പ്രവര്‍ത്തകരും പിന്നിട്ട വഴികളില്‍ ആവേശോജ്ജ്വല സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി ലഘുലേഖകളുമായാണ് സമ്പര്‍ക്കം നടത്തിയത്. ഇതിനായി ദേശീയ ജനാധിപത്യസഖ്യത്തിന്റെ പേരില്‍ പ്രത്യേക ലഘുലേഖ തയ്യാറാക്കിയിരുന്നു. സ്ത്രീകളടക്കമുളളവര്‍ അതിതീക്ഷ്ണമായ ചൂടിനെ വകവെക്കാതെ ജനാധിപത്യം പുലരണമെന്ന ശാഠ്യത്തോടെ സമ്പര്‍ക്കത്തിന്റെ ഭാഗമായി.ഓരോ വീടുകളിലും പ്രവര്‍ത്തകരെ ഹൃദ്യമായി സ്വീകരിച്ചു.
രാവിലെ 10 ന് പ്രശസ്ത ശില്‍പ്പി തട്ടാവിള രാജരത്നത്തിന്റെ ഭവനത്തില്‍നിന്നാണ് മഹാസമ്പര്‍ക്കത്തിന് തുടക്കമായത്. രാജരത്നത്തിന്റെ ഭാര്യ ഉഷാ രാജരത്നം കുമ്മനത്തെ ഷാളണിയിച്ച് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന് പിള്ള, കെ. സോമന്, കെ.പി. ശ്രീശന്, സി. കൃഷ്ണകുമാര്‍ എം.വി. ഗോപകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും നേമം എഎല്‍എയുമായ ഒ. രാജഗോപാല്‍ സമ്പര്‍ക്ക പരിപാടിയില്‍ എത്തിയത് പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചു.
ചെങ്ങന്നൂര്‍ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും ഒ. രാജഗോപാല്‍ എംഎല്‍എ പ്രവര്‍ത്തകര്‍ക്കൊപ്പം ഗൃഹസമ്പര്‍ക്കത്തില്‍ പങ്കെടുത്തു.കുമ്മനംരാജശേഖരന് മാന്നാര്‍ പഞ്ചായത്തിലും,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പാണ്ടനാട്ടിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് എന്നിവര്‍ നഗരസഭാ പരിധിയിലുള്ള വീടുകളിലും വി. മുരളീധരന് എം.പി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ശ്രീശന്‍മാസ്റ്റര്‍ മുളക്കുഴ പഞ്ചായത്തിലും സമ്പര്‍ക്കത്തിന് നേതൃത്വം നല്കി.
സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന് ആലാ പഞ്ചായത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പുലിയൂര്, ബുധനൂര്‍ പഞ്ചായത്തുകളിലും ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ചെന്നിത്തല പഞ്ചായത്തിലും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വെണ്മണിയിലും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ശിവരാജന് ചെറിയനാട് പഞ്ചായത്തിലുമാണ് സമ്പര്‍ക്കത്തില്‍ പങ്കെടുത്തത്.
വിവിധ മോര്‍ച്ചകളുടെ അദ്ധ്യക്ഷന്മാരായ അഡ്വ. കെ.പി പ്രകാശ് ബാബു, അഡ്വ. പി. സുധീര്‍, രേണു സുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്, സംസ്ഥാന നേതാക്കളായ പി.എം. വേലായുധന്, അഡ്വ. ജെ.ആര്. പത്മകുമാര്‍, അഡ്വ. ജയസൂര്യന്‍, പി. രഘുനാഥ്, വി.കെ. സജീവന്, സി. ശിവന്‍കുട്ടി, എ.കെ. നസീര്‍, എം.എസ്. ശ്യാംകുമാര്‍, എം.എസ്. സമ്പൂര്‍ണ്ണ, ബി. രാധാമണി, പ്രമീളാ സി. നായിക്, രാജിപ്രസാദ് , ചലച്ചിത്ര താരം കൃഷ്ണപ്രസാദ് എന്നിവരും സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: