ഓസീസിനായി ഇനി കളിക്കാനാകുമെന്ന പ്രതീക്ഷയില്ല; ഡേവിഡ് വാർണർ

Sunday 1 April 2018 4:45 am IST
"undefined"

സിഡ്‌നി: ഇനി ഒരിക്കലും ഓസ്‌ട്രേലിയയ്ക്കുവേണ്ടി കളിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് ഓസീസിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന വാര്‍ണര്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. ആരാധകരോട് ക്ഷമ ചോദിക്കുന്നു. പത്രസമ്മേളനത്തിനിടെ പലപ്പോഴും വാര്‍ണര്‍ വിങ്ങിപ്പൊട്ടി.ടീമിന് വേണ്ടി വീണ്ടും പാഡണിയാനാകുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അതൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് വാര്‍ണര്‍ പറഞ്ഞു.

പന്തുചുരണ്ടല്‍ വിവാദത്തോടെ വിവിധ കരാറുകളില്‍ നിന്നായി വാര്‍ണര്‍ക്ക് കോടിക്കണക്കിന് തുകയാണ് നഷ്ടമായത്. മാനഹാനിയും സാമ്പത്തിക നഷ്ടവുമുണ്ടായ സാഹചര്യത്തില്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല .  ഞങ്ങള്‍ രാജ്യത്തെ നാണം കെടുത്തി. തെറ്റായ തീരുമാനമാണ് കൈക്കൊണ്ടത്. ഞാനും അതില്‍ പങ്കാളിയായി. ഈ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് വാര്‍ണര്‍ പറഞ്ഞു.

പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലെ സൂത്രധാരന്‍ ഡേവിഡ് വാര്‍ണറാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പന്ത് ചുരണ്ട് വിവാദത്തെ തുടര്‍ന്ന് ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കി. പന്തില്‍ കൃത്രിമം കാട്ടിയ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഡാരന്‍ ലീമാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുവരുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം രാജിവയ്ക്കുമെന്ന് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.