ഓസീസ് വനിതകൾക്ക് കിരീടം

Sunday 1 April 2018 4:18 am IST
"undefined"

മുംബൈ: ക്യാപ്റ്റന്‍ ലാനിങ്ങിന്റെ മികവില്‍  ഓസീസ് വനിതകള്‍ക്ക് കിരീടം. ത്രി രാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസീസ് 57 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

45 പന്തില്‍ ലാനിങ്ങ് അടിച്ചെടുത്ത 88 റണ്‍സിന്റെ പിന്‍ബലത്തില്‍ ഓസീസ് 20 ഓവറില്‍ നാലു വിക്കറ്റിന് 209 റസെന്ന കൂറ്റന്‍ സ്‌കോര്‍ കുറിച്ചു. വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 152 റണ്‍സേ എടുക്കാനായൊള്ളൂ.

പതിനാറ് ഫോറും ഒരു സിക്‌സറും പൊക്കിയാണ് ലാനിങ് 88 റണ്‍സ് നേടിയത്. ലാനിങ്ങാണ് കളിയിലെ താരം. വില്ലാനിയും അര്‍ധ സെഞ്ചുറി കുറിച്ചു. മുപ്പത് പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 51 റണ്‍സ് നേടി. ഗാര്‍ഡ്‌നര്‍ (33), ഹീലി (33) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

കൂറ്റന്‍ വിജയലക്ഷ്യത്തിനായി കളിക്കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ അവര്‍ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 152 റണ്‍സേ എടുക്കാനായൊള്ളൂ.

അര്‍ദ്ധ സെഞ്ചുറി നേടിയ സിവറാണ് അവരുടെ ടോപ്പ് സ്‌കോറര്‍. വാറ്റ് (34), ജോണ്‍സ് (30) എന്നിവരും േഭദപെട്ട പ്രകടനം കാഴ്ചവെച്ചു. മറ്റ് താരങ്ങള്‍ക്കൊന്നും മികവ് കാട്ടാനായില്ല. ഓസീസിന്റെ ഷട്ട് നാല് ഓവറില്‍  പതിനാല് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കിമിന്‍സിനും ഗാര്‍ഡ്‌നര്‍ക്കും രണ്ട വിക്കറ്റുകള്‍ വീതം ലഭിച്ചു.ഓസീസിന്റെ എം. ഷട്ട് ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.