മാതൃത്വത്തെക്കാള്‍ വലുതല്ല മത ഗ്രന്ഥം: ജാമിത ടീച്ചര്‍

Sunday 1 April 2018 4:58 am IST
"undefined"

കൊച്ചി: മാതൃത്വത്തെക്കാള്‍ വലുതല്ല മതഗ്രന്ഥമെന്നും ഉമ്മയെ തള്ളിപറയുന്ന മതഗ്രന്ഥം പരസ്യമായി കത്തിക്കണമെന്നും ഖുറാന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിത ടീച്ചര്‍. ഹിന്ദു ഐക്യവേദിയുടെ 15-ാം മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'മാധവിക്കുട്ടി മുതല്‍ അഖില വരെ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാമിതടീച്ചര്‍. 

മനുഷ്യന് ജന്മനാ ഉണ്ടാകുന്ന രണ്ടു വികാരങ്ങളാണ് അക്രമവും ലൈംഗികതയും. ഇതുരണ്ടിനെയും മാനവികതകൊണ്ടും സംസ്‌കാരം കൊണ്ടും സമൂഹം മറികടക്കുന്നു. എന്നാല്‍ ഇസ്ലാം ഇതു രണ്ടിനെയും പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്ലാം വളരുന്നു എന്ന പ്രചാരണം 16-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങളാണ് കാണിക്കുന്നത്. അതായത് ഇസ്ലാമിന്റെ വളര്‍ച്ച എന്നാല്‍ സമൂഹത്തില്‍ കാന്‍സര്‍ എന്ന മാറാരോഗം വ്യാപിക്കുന്നുവെന്നാണെന്ന് ജാമിതടീച്ചര്‍ പറഞ്ഞു. ലൗ ജിഹാദ് നടപ്പിലാക്കുന്ന ഭീകര സംഘടനകള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ നശിപ്പിക്കുന്ന ഇസ്ലാമികത ചോദ്യം ചെയ്യപ്പെടണം. മതം മാറിയ മാധവിക്കുട്ടിക്ക് തിരിച്ചുവരാന്‍ സമ്മതിക്കാത്ത ഇസ്ലാമിന്റെ സങ്കുചിത മതാധിപത്യം തകര്‍ത്താല്‍ മാത്രമെ കേരളം രക്ഷപ്പെടുവെന്നും അവര്‍ പറഞ്ഞു.

ഭാരതത്തിലെ ആദ്യത്തെ ലൗ ജിഹാദ് ചേരമാന്‍ പെരുമാളിനെ മതംമാറ്റിയതാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. നിമിഷയെ മതം മാറ്റിയ ശക്തികള്‍ ഇന്നും സമൂഹത്തില്‍ വിഹരിക്കുന്നത് നിയമത്തിന്റെ അപചയമാണെന്നും നിമിഷയെ മതം മാറ്റിയ ഡോ. സജാതിനെതിരെ അന്വേഷണം നടക്കാത്തത് നിയമത്തിന്റെ ബലഹീനതയുമാണ് കാണിക്കുന്നത്. മകളെ തിരിച്ചുകിട്ടുവാന്‍ മരണം വരെ പൊരുതുമെന്നും നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് പറഞ്ഞു.

ഹിന്ദു മതത്തിന്റെ അടിത്തറ ബഹുസ്വരതയാണെന്നും ഏകദൈവ മതങ്ങള്‍ ഏകസ്വരതയാണ് പിന്‍തുടരുന്നത്. അതിനാല്‍ ഇസ്ലാമിന്റെ ഖുറാന്‍ പഠന സമ്പ്രദായം കുട്ടികളില്‍ നിരോധിക്കണമെന്ന് സ്വതന്ത്ര ചിന്തകന്‍ പി.എം. അയൂബ് മൗലവി പറഞ്ഞു. ഹിന്ദുസമൂഹത്തില്‍ അപാകങ്ങള്‍ ഉണ്ടെങ്കില്‍ പുനര്‍വിചിന്തനം നടത്തി സാമൂഹ്യനവോത്ഥാനം നടത്തുവാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.