ഡോ.കെ.മാധവൻകുട്ടി ഇനി ദീപ്തസ്മരണ

Sunday 1 April 2018 5:10 am IST
"undefined"

കോഴിക്കോട്: വൈദ്യശാസ്ത്രരംഗത്തെ അതുല്യപ്രതിഭയും ഭാരതീയ വിചാര കേന്ദ്രം സ്ഥാപക അധ്യക്ഷനുമായിരുന്ന ഡോ.കെ. മാധവന്‍കുട്ടി ഇനി ഓര്‍മ്മ. ഇന്നലെ അദ്ദേഹത്തിന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ആരോഗ്യ സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക സേവന മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളിലൂടെ ഇനി അദ്ദേഹം സ്മരിക്കപ്പെടും. 

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ശിഷ്യരുമടക്കം നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൂന്താനം വസതിയിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. 

എംഎല്‍എമാരായ കെ. മുരളീധരന്‍, പുരുഷന്‍ കടലുണ്ടി, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, എം. ഗണേഷ്, ടി.ആര്‍. സോമശേഖരന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍, സഹസംഘടനാ സെക്രട്ടറി വി. മഹേഷ്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി.സി. കൃഷ്ണവര്‍മ്മരാജ, യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ ടി. വിജിന്‍, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഹരിദാസന്‍, സംസ്ഥാന സെക്രട്ടറി എം.സി. ഷാജകുമാര്‍, ജില്ലാ പ്രസിഡന്റ് ഡോ.പി. രാമകൃഷ്ണന്‍, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, മുന്‍ മന്ത്രി എം.ടി. പത്മ, എന്‍. സദാനന്ദന്‍, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ. സച്ചിദാനന്ദന്‍ തുടങ്ങിയവരും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഇന്നലെ രാവിലെ പതിനൊന്നരയോടെ  പുതിയപാലം ശ്മശാനത്തില്‍ ഭൗതികശരീരം സംസ്‌കരിച്ചു. മകന്‍ ജയറാമാണ് ചിതയ്ക്ക് തീകൊളുത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.