തലശ്ശേരി: ടൗണ്‍ഹാള്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം. കെഎല്‍ 58 എന്‍ 2799 നമ്പര്‍ ലോറി നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൂണിന്റെ അടിഭാഗം തകര്‍ന്ന് ലൈറ്റ് സംവിധാനം ഒന്നാകെ റോഡില്‍ പതിക്കുകയായിരുന്നു. ഈ സമയം ആളുകളോ വാഹനങ്ങളോ റോഡിലില്ലാതിരുന്നതിനാല്‍ മറ്റ് ദുരന്തം ഒഴിവായി. അപകടത്തിനിടയാക്കിയ ലോറിയും െ്രെഡവറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്റര്‍ലോക്ക് പതിച്ച ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചതാണ് ഹൈമാസ്റ്റ് ലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: