എബിവിപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Saturday 31 March 2018 10:56 pm IST

 

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹറു കോളേജിലെ വിരമിക്കുന്ന പ്രധാന അധ്യാപികയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ സ്ഥാപിച്ച എസ്എഫ്‌ഐ നടപടിയിലും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന ചില അധ്യാപകരുടെയും മാനേജ്‌മെന്റെയും നടപടികളില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പടന്നക്കാട് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് കോളേജിനു മുന്നില്‍ പോലിസ് തടഞ്ഞു. എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് ശ്രീഹരി രാജപുരം അദ്ധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് വൈശാഖ് കൊട്ടോടി, സനു പറക്ലായി, ഗുരുപ്രസാദ്, രഞ്ജിത്ത് കുമ്പള, അഞ്ചു രാജപുരം, ലക്ഷ്മി നെല്ലിത്തറ എന്നിവര്‍ നേതൃത്വം നല്‍കി. വിരമിച്ച പ്രിന്‍സിപ്പാളിന് നീതി ഉറപ്പാക്കും വരെ എബിവിപി സമരം തുടരുമെന് സുജിത്ത് വ്യക്തമാക്കി.

പോസ്റ്റര്‍ സ്ഥാപിച്ച എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുക,  എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കു വിടുപണി ചെയ്യുന്ന അധ്യാപകരെ പുറത്താക്കുക, കോളേജില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രം അനുവദിക്കാന്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി മനേജ്‌മെന്റിനു പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.