ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിക്കും

Saturday 31 March 2018 10:57 pm IST

 

കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇരിട്ടി നഗരസഭ, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കേണ്ട തീയതി ഏപ്രില്‍ മൂന്ന് ആയിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതി 2018 ജനുവരി ഒന്നാണ്. ഈ തീയതിക്കോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 17. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ട തീയതി ഏപ്രില്‍ 30. 

ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.