ിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

Saturday 31 March 2018 10:57 pm IST

 

കണ്ണൂര്‍: ദേശീയ അധ്യാപക പരിഷത്ത് സേവനത്തില്‍ നിന്നും വിരമിക്കുന്ന അധ്യാപര്‍ക്ക് യാത്രയയപ്പ് നല്‍കി. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രാന്ത സഹസംഘചാലക് അഡ്വ:കെ.കെ.ബാലറാം മുഖ്യ പ്രഭാഷണം നടത്തി. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ്കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി, വിരമിക്കുന്ന അധ്യാപകരായ ദേശീയ അധ്യാപക പരിഷത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍.വിനോദ്, സക്ഷമ സംസ്ഥാന സെക്രട്ടറി കെ.സുധാകരന്‍ മാസ്റ്റര്‍, ജി.കെ.രമ, എം.സി.വത്സല തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.മധുസൂദനന്‍ ഉപഹാര സമര്‍പ്പണം നടത്തി. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ അധ്യക്ഷന്‍ മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. എന്‍ടിയു മേഖലാ സെക്രട്ടറി എം.ടി.സുരേഷ് കുമാര്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം സി.ഷാജി നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.