കണ്ണൂര്‍: പീപ്പിള്‍സ് വേങ്ങാടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സി. ഭാസ്കരന് സ്മാരക വേങ്ങാട് വോളി ഇന്ന് മുതല്‍ 5 വരെ വേങ്ങാട് സൗത്ത് യൂപി സ്കൂളില്‍ ഒരുക്കിയ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമല്‍സരത്തില്‍ ഇന്ത്യന്‍ ആര്‍മിയും പാരഡൈസ് കാസര്‍കോടും ജില്ലാ വോളിയില്‍ ഫ്രന്റ്സ് മട്ടന്നൂര്‍ എകെജി ഊര്പ്പള്ളിയെയും നേരിടും. 3ന് നടക്കുന്ന വനിതാ വോളി പ്രദര്‍ശന മല്‍സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീം കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് ടീമിനെ നേരിടും. 4ന് വൈകുന്നേരം 7.30ന് പോലീസ് ഓഫീസേഴ്സ് ടിമിനെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമടങ്ങിയ ടീം നേരിടും. കര്‍ണാടക സ്റ്റേറ്റ് യൂത്ത് താരങ്ങള്‍, ഇന്ത്യന്‍ താരം കിഷോര്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന സിര്‍ദ്ദി ചെര്‍ക്കള, തമിഴ്നാട് സ്റ്റേറ്റ് താരങ്ങളുള്‍പ്പെട്ട പാരഡൈസ് കാസര്‍കോട്, ഇന്റര്‍നാഷണല്‍ താരം അനൂപ് ഡിക്വസ്റ്റ് നയിക്കുന്ന സ്റ്റാര്‍ ടൗണ്‍ വയനാട് ഇന്ത്യന്‍ ആര്‍മി താരങ്ങള്‍ അണിനിരക്കുന്ന വോളി ടീം, സ്റ്റേറ്റ് പൊലീസ് താരങ്ങള്‍ അണിനിരക്കുന്ന പൊലീസ് ടീം എന്നിവര്‍ ടൂര്‍ണമെന്റിന് അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ബാലന്, കെ.ശശിധരന്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: