ഡസ്റ്റിനേഷന്‍ കണ്ണൂര്‍ ഓപ്പര്‍ച്ചൂണിറ്റീസ് എന്റര്‍പ്രണേഴ്‌സ് മീറ്റ് 4 ന്

Saturday 31 March 2018 10:58 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉത്തരമലബാറിന്റെ പരിപൂര്‍ണ്ണ വികസനം ലക്ഷ്യമിട്ടുകൊണ്ട് നോര്‍ത്ത് മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് നടത്തിവരുന്ന ഡസ്റ്റിനേഷന്‍ കണ്ണൂര്‍ ഓപ്പര്‍ച്ചൂണിറ്റീസ് അണ്‍ലിമിറ്റഡിന്റെ ഭാഗമായി എന്റര്‍പ്രണേഴ്‌സ് മീറ്റ് 4 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ചേംമ്പര്‍ ഹാളില്‍ നടക്കുമെന്ന് ചേംമ്പര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ജയറക്ടര്‍ വി.തുളസിദാസ് മീറ്റ് ഉദ്ഘാടനം ചെയ്യും. മീറ്റില്‍ 350 സംരംഭകര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബിസിനസ് പൊട്ടന്‍ഷ്യല്‍ വയാ എയര്‍ലൈന്‍സ് എന്ന വിഷയത്തില്‍ അയാട്ട ഏജന്‍സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ബിജി ഈപ്പന്‍ ചര്‍ച്ച നടത്തും. എക്‌സ്‌പോര്‍ട്ട് എയര്‍ലൈസന്‍സ് മുഖേന ചെയ്യാവുന്ന ബിസിനസ്സിന്റെ വിജയസാധ്യതകള്‍ അദ്ദേഹം വിശദീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.അബ്ദുള്‍ മജീദ് ചര്‍ച്ചക്ക് നേതൃത്വം നല്‍കും. 

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ത്രിവിക്രമന്‍, സഞ്ജയ് ആറാട്ട് പൂവാടന്‍, വിനോദ് നാരായണന്‍, കെ.എസ്.അബ്ദുള്‍സത്താര്‍ ഹാജി, മഹേഷ്ചന്ദ്രബാലിക എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.