പൂര്‍വവിദ്യാര്‍ഥി അദ്ധ്യാപക സംഗമം 3 ന്

Saturday 31 March 2018 10:59 pm IST

 

ഇരിട്ടി: അറബി സെന്റ് ജോസഫ് യു പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി  അദ്ധ്യാപക  മാനേജര്‍മാരുടെ സംഗമം നടക്കും. 3 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സ്മൃതിനിലാവ് 2018 സംഗമത്തില്‍ കഴിഞ്ഞ അന്‍പത് വര്‍ഷക്കാലം സ്‌കൂളില്‍ സേവനമനുഷ്ഠിച്ച നൂറോളം അദ്ധ്യാപകരേയും മാനേജര്‍മാരായി സേവനം ചെയ്ത അച്ചന്മാരെയും ആദരിക്കും. വിദേശത്തും സ്വദേശത്തും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പൂര്‍വ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കും. 

 ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സംഗമം സ്‌കൂള്‍ മാനേജര്‍ ഫാ.ജോമി ജോസഫ് തൊട്ടിയില്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വവിദ്യാര്‍ഥി സമിതി ചെയര്‍മാന്‍ ബിജി വയലില്‍ കൊല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രസംഗിക്കും. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കണ്ണൂര്‍ മിമിക്‌സ് ഇന്ത്യ അവതരിപ്പിക്കുന്ന കോമഡി മിമിക്‌സ് മെട്രോ മെഗാ ഷോ തുടങ്ങിയവ അരങ്ങേറും. 

പത്രസമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി സമിതി ചെയര്‍മാന്‍ ബിജി വയലില്‍ കൊല്ലാട്ട്, കണ്‍വീനര്‍ പി.കെ. ശശിധരന്‍ പാറച്ചാലില്‍, ഭാരവാഹികളായ ഷൈന്‍ മക്കനാല്‍, ജയിംസ് പാലക്കുന്നേല്‍, മോനച്ചന്‍ കുന്നേല്‍, എന്‍.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.