കണ്ണൂര്‍: പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ രാഹുല്‍ സിന്‍ഹ തളിപ്പറമ്പ് കീഴാറ്റൂരിലെത്തുന്നു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് കീഴടങ്ങില്ല കീഴാറ്റൂരെന്ന് പ്രഖ്യാപിച്ച് കൊണ്ട് 3 ന് രാവിലെ 9 മണിക്ക് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് നടക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് കൊണ്ട് രാഹുല്‍ സിന്‍ഹ സംസാരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് വൈകുന്നരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണരില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: