മൃഗങ്ങളെ വെടിവയ്ക്കാന്‍ കര്‍ഷകന് അനുമതി വേണം: ഐഫ

Saturday 31 March 2018 11:00 pm IST

 

പയ്യാവൂര്‍: കര്‍ഷകന്റെ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ വെടിവയ്ക്കുന്നതിന് കര്‍ഷകന് അനുമതി വേണമെന്ന് ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍(ഐഫ). കൃഷിയെയും കര്‍ഷകനെയും വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക, പാടാന്‍കവല ഉള്‍പ്പെടെയുള്ള പ്രദേശത്ത് വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചവര്‍ക്ക് ധനസഹായം ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാടാന്‍കവല ഫോറസ്റ്റ് ഓഫീസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ സംഗമം പാടാന്‍കവല മദര്‍ തെരേസ പള്ളി വികാരി ഫാ ജോസഫ് നിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. രാജീവന്‍ കോളയാട് അദ്ധ്യക്ഷത വഹിച്ചു. ഐഫ ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി.മാത്യു മുണ്ടിയാനി, ജോസഫ് വടക്കേക്കര, ജോര്‍ജ് വെട്ടിക്കാട്ടില്‍, ടോമി സെബാസ്റ്റ്യന്‍, വിനോയ് നീലനിരപ്പേല്‍, ബെന്നി കൊച്ചുപുരയില്‍, മാത്യു തുണ്ടിയില്‍, വിന്‍സന്റ് കൊച്ചുപൊങ്ങനാല്‍, ഷാജി വണ്ടാര്‍കുന്നേല്‍, ലാലിച്ചന്‍ ശാലോം, ടോമി ഒറ്റത്തൈ, ചാക്കോ പുതിയപാറയില്‍, സുരേഷ് കമാര്‍ ഓടാപ്പന്തിയില്‍എന്നിവര്‍ പ്രസംഗിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.