മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണം: ബിഎംഎസ്

Saturday 31 March 2018 11:06 pm IST

 

കണ്ണൂര്‍: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും നട്ടെല്ലായ മോട്ടോര്‍ വ്യവസായവും തൊഴിലാളികളുടെ സംരക്ഷണവും പരിരക്ഷയും ഉറപ്പുവരുത്താന്‍  ആവശ്യമായ സമഗ്രമായ വ്യവസായ നയത്തിന് രൂപംനല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ബസ് മേഖലയിലും ചരക്ക് വാഹനങ്ങളായ ലോറി, ടിപ്പര്‍ തുടങ്ങിയ ഹെവി വാഹനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിലവിലുള്ള ഫെയര്‍ വേജസ് കാലാനുസൃതമായി പുതുക്കി നല്‍കാന്‍ ഉടമസ്ഥര്‍ വിസമ്മതിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ ടൈമിങ്ങ് സമ്പ്രദായവും അതുമൂലമുണ്ടാകുന്ന മത്സരഓട്ടവും കാരണം അപകടങ്ങള്‍ പെരുകുകയാണ്. സമയാസമയത്ത് ഭക്ഷണമോ വിശ്രമമോ ഇല്ലാതെയും പ്രാഥമിക ആവശ്യങ്ങളോ നിര്‍വ്വഹിക്കുവാന്‍ കഴിയാതെ തൊഴിലാളികള്‍ ഏറെ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പില്‍ വരുത്തിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ ആനുകൂല്യങ്ങള്‍ പരിമിതമാണ്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

കെ.കെ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.കൃഷ്ണന്‍, കെ.പി.ജ്യോതിര്‍മനോജ്, എ.പി.പുരുഷോത്തമന്‍, വി.വി.കരുണാകരന്‍, കെ.ഗിമോഷ്, കെ.ജീവന്‍, യു.ദിനേശന്‍, എ.പ്രസാദ്, പി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എ.പി.പുരുഷോത്തമന്‍-പ്രസിഡണ്ട്, എം.സി.പവിത്രന്‍, എം.കെ.ജോതിഷ്, കെ.ജീവന്‍, യു.ദിനേശന്‍, എം.പ്രസന്നന്‍-വൈസ് പ്രസിഡണ്ടുമാര്‍, കെ.കെ.ശ്രീജിത്ത്-ജനറല്‍ സെക്രട്ടറി, കെ.പി.ജ്യോതിര്‍മനോജ്, കെ.ഗിമോഷ്, കെ.പി.പ്രകാശന്‍, കെ.പി.ബാലകൃഷ്ണന്‍, എ.പ്രസാദ്-ജോയന്റ് സെക്രട്ടറിമാര്‍, ടി.കെ.വിനീഷ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.