കീഴാറ്റൂര്‍; വയല്‍ നികത്തിലിന് പിന്നില്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണം: കര്‍ഷക മോര്‍ച്ച

Saturday 31 March 2018 11:09 pm IST

 

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മ്മിക്കുന്നതില്‍ സ്ഥലം എംഎല്‍എക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.ആര്‍.മുരളീധരന്‍. കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂര്‍ വയല്‍ നികത്തല്‍ കേവലം കൃഷിയുടെയും പരിസ്ഥിതിയുടെയും മാത്രം പ്രശ്‌നമല്ല. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയം കൂടിയുണ്ട്. നിലവിലെ റോഡ് ആവശ്യത്തിന് വികസിപ്പിക്കാനുള്ള സാധ്യത മുന്നിലുണ്ട്. അതോടൊപ്പം തന്നെ മേല്‍പാലത്തെകുറിച്ചും ചിന്തിക്കാവുന്നതാണ്. 

കേരളത്തില്‍ വ്യാപകമായി വയല്‍ നികത്തുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.ആര്‍.മുരളീധരന്‍. വയല്‍ നികത്തല്‍ കേവലം കാര്‍ഷിക പ്രശ്‌നം മാത്രമല്ല. വയലുകള്‍ ഭൂമിയിലെ ജലശ്രോതസ്സുകള്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ വയലില്‍കൂടി നാല്‍പത്തിയഞ്ച് മീറ്റര്‍ റോഡ് വന്നാല്‍ വയല്‍ തന്നെ ഇല്ലാതാവും. വയല്‍ നികത്തലിനെതിരെ ജനാധിപത്യപരമായ രീതിയുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂര്‍ സന്ദര്‍ശിച്ച മുരളീധരന്‍ സമര നായിക നമ്പ്രാടത്ത് ജാനകിയുമായും ചര്‍ച്ച നടത്തി. കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്‍, സംസ്ഥാന സമിതിയംഗം എം.രാഘവന്‍, ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ്, ജില്ലാ സെക്രട്ടറിമാരായ പി.ബാബു, മനോഹരന്‍ വയോറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.