മാഹിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

Sunday 1 April 2018 8:14 am IST
"undefined"

കോഴിക്കോട് : മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ചാലക്കര സ്വദേശി സജീവനാണ് വെട്ടേറ്റത്. വൈകുന്നേരം ഏഴ് മണിയോടെ ചാലക്കരവരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം കാണനെത്തിയ സജീവനെ ഒരു സംഘം വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു.

പുറത്ത് ഗുരുതരമായി വെട്ടേറ്റ സജീവനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പളളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.