ഇന്‍ഡോറില്‍ കെട്ടിടം തകര്‍ന്ന്​ വീണ്​ പത്ത് മരണം

Sunday 1 April 2018 10:11 am IST
"undefined"

ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാല്​ നില കെട്ടിടം തകര്‍ന്ന്​ വീണ്​ പത്ത് പേര്‍ മരിച്ചു. സര്‍വാത ബസ്​ സ്​റ്റാന്‍ഡിന്​ സമീപമുള്ള കെട്ടിടമാണ്​ തകര്‍ന്ന്​ വീണത്​. ഏഴ്​ പേര്‍ക്ക്​ പരിക്കേറ്റു. അഞ്ച്​ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്​ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ്. ഒൻപത് പേരെ പോലീസ് രക്ഷപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ട്. 

ശനിയാഴ്​ച രാത്രി 9.17നാണ്​​ ദുരന്തമുണ്ടായത്​.  പഴക്കമേറിയ കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്​ജുകളുമാണ്​ പ്രവര്‍ത്തിച്ചിരുന്നത്​. കെട്ടിടത്തിലേക്ക്​ കാര്‍ വന്നിടിച്ചതാണ്​ അപകടകാരണം. അപകടസമയത്ത്​ 20 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിന്​ ഒൗദ്യോഗിക സ്ഥിരീകരണമില്ല. 

അപകടം നടന്നതിനെ തുടര്‍ന്ന്​ വന്‍ ജനക്കൂട്ടം തടിച്ച്‌​ കൂടിയത്​ രക്ഷാപ്രവര്‍ത്തനം ദുഷ്​കരമാക്കി. തുടര്‍ന്ന്​ പോലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ്​ രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താനായത്​. അപകടം നടന്ന വിവരം മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌​ വരികയാണെന്നും അദ്ദേഹം അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.