ഉയര്ത്തെഴുന്നേല്പിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ത്യാഗനിര്‍ഭരമായ അൻപതു നോമ്പിനും ഇന്ന് പരിസമാപ്തിയാകും.
പീഡാനുഭവത്തിനും മരണത്തിനും ശേഷം ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം . അതിനാല്‍ ഈസ്റ്ററിനെ തിരുനാളുകളുടെ തിരുനാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഉയിര്‍പ്പുതിരുനാള്‍ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പുലര്‍ച്ച പ്രത്യേക ശുശ്രൂഷകള്‍ നടക്കും. ദേവാലയങ്ങളില്‍ ഈസ്റ്റര്‍ മുട്ടകളും ഒരുക്കിയിരുന്നു. ചില ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രിയായിരുന്നു ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: