റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Sunday 1 April 2018 10:06 am IST
"undefined"

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍സംഘം സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ പോയതിനാലാണ് പ്രത്യേകസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

രാജേഷിനെ പരിചയമുള്ള വിദേശത്തെ സ്ത്രീയുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ക്വട്ടേഷന്‍ ഗള്‍ഫില്‍ നിന്നാണോയെന്ന് പോലീസ് ആദ്യം അന്വേഷിക്കാന്‍ ആരംഭിച്ചത്.ഇതിന് പിന്നാലെയാണ് ക്വട്ടേഷന്‍ സംഘത്തിലുള്ളവരില്‍ ഗള്‍ഫില്‍ നിന്നെത്തിയവരുമുണ്ടെന്ന് പോലീസിന് വ്യക്തമായത്. 

കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന നാലംഗ സംഘത്തിലെ രണ്ട് പേര്‍ക്കെതിരെയാണ് നോട്ടീസ്. രണ്ട് പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.