ഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്ന് കര്‍ദ്ദിനാള്‍

Sunday 1 April 2018 10:48 am IST
സീറോ മലബാര്‍ സബയിലെ വിവാദ ഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഭൂമി ഇടപാട് വിഷയത്തില്‍ തന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ കര്‍ദ്ദിനാള്‍ വരും ദിനങ്ങള്‍ സമാധാനത്തിന്റേതാകുമെന്നും പറഞ്ഞു
"undefined"

കൊച്ചി: സീറോ മലബാര്‍ സബയിലെ വിവാദ ഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഭൂമി ഇടപാട് വിഷയത്തില്‍ തന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ കര്‍ദ്ദിനാള്‍ വരും ദിനങ്ങള്‍ സമാധാനത്തിന്റേതാകുമെന്നും പറഞ്ഞു. ഈസ്റ്ററിനോടനുബന്ധിച്ച് പറവൂര്‍ മാര്‍ത്തോമ പള്ളിയില്‍ നടന്ന ചടങ്ങിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതത്. എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ദുഃഖ വെള്ളിയോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരാമര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.