തലശ്ശേരി: കീഴാറ്റൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി പരിസ്ഥിതി രക്ഷാദീപം തെളിയിച്ചു. തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് വി.മണിവര്ണ്ണന് അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി പ്രവര്ത്തകന് ഭാസ്കരന് വെള്ളൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ശ്രീലകം, വൈസ് പ്രസിഡന്റ് പ്രേമന് കൊല്ലമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതിരക്ഷാ ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് മഹിള ഐക്യവേദി സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത്, മഹിളാ ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി രേഷ്മ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ കൈയ്യെഴുത്ത് പോസ്റ്റര്‍ പ്രചരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: