കരക മഹോത്സവം നാളെ തുടങ്ങും

Sunday 1 April 2018 12:33 pm IST

 

തലശ്ശേരി: പിലാക്കൂല്‍ ശ്രീ മാരിയമ്മന്‍ കോവിലിലെ കരക മഹോത്സവം നാളെ മുതല്‍ 7 വരെ വിശേഷാല്‍ പൂജകളോടെ നടക്കും. നാളെ വൈകുന്നേരം 4.45 നും 5.15 നും മധ്യേ കൊടിയേറും. 6 മണിക്ക് കരകം എഴുന്നള്ളത്ത്, 4 ന് രാവിലെ 7 മണിക്ക് കരക പൂജ, വൈകിട്ട് താലപ്പൊലി, തുടര്‍ന്ന് സാസ്‌കാരിക സമ്മേളനം, ഗാനമേള, 5 ന് രാവിലെ 7 ന് കരക പൂജ, വൈകിട്ട് 6 ന് സുമംഗലി പൂജ, നവഗ്രഹ ദോഷ പരിഹാര പൂജ, അഷ്ടലക്ഷ്മി പൂജ, 6 ന് രാവിലെ 7 മണിക്ക് കരക പൂജ, രാത്രി 8.30 ന് വിളക്ക് താലപ്പൊലി, ദീപാരാധന, രാത്രി 9 ന് പൂമിതിയും വിഷേഷാല്‍ പൂജയും, രാത്രി 12 ന് ബലിപൂജ, 7 ന് രാവിലെ 7 മണിക്ക് തീര്‍ത്ഥം എഴുന്നളളത്ത്, ഉച്ചക്ക് 3 ന് ഗുരുതി കുളി എന്നിവ നടക്കും. വൈകിട്ട് ഉത്സവം കൊടിയിറങ്ങും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. ആഗസ്റ്റ് 28 ന് നാല്‍പത്തിയേഴാമത് പുനപ്രതിഷ്ഠദിനാഘോഷവും ലക്ഷാര്‍ച്ചനയും നടക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.