കാപ്പാട്ടുക്കാവ് ക്ഷേത്രം വിഷുവിളക്ക് മഹോത്സവം 13 മുതല്‍

Sunday 1 April 2018 12:50 pm IST

 

കാപ്പാട്: കാപ്പാട്ടുക്കാവ് ക്ഷേത്രം വിഷുവിളക്ക് മഹോത്സവം 13 മുതല്‍ 18 വരെ നടക്കും. 13ന് വൈകുന്നേരം നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, രാത്രി ഏഴിന് കാവില്‍ കയറല്‍, കാവോലി, വിശേഷാല്‍ പൂജകള്‍,  14ന് പുലര്‍ച്ചെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, 15 ന് പുലര്‍ച്ചെ വിഷുക്കണി, ഉപദൈവങ്ങളുടെ തിറ, രാവിലെ ദൈവത്താറീശ്വരന്റെ തിരുമുടി, വൈകുന്നേരം ആറിന് കാവോലി, രാത്രി 9.30ന് മള്‍ട്ടി വിഷ്വല്‍ വില്‍കലാമേള 'ശരണദേവന്‍ ശ്രീ അയ്യപ്പന്‍', 16ന് പുലര്‍ച്ചെ ഒന്നു മുതല്‍ ഉപദൈവങ്ങളുടെ തിറ, രാവിലെ തിരുമുടി, വിശേഷാല്‍ പൂജകള്‍, വൈകുന്നേരം ആറിന് കാവോലി, രാത്രി 9.30ന് നാടകം 'അനാര്‍ക്കലി', 17 ന് പുലര്‍ച്ചെ ഉപദൈവങ്ങളുടെ തിറ, രാവിലെ തിരുമുടി, വൈകുന്നേരം ആറിന് കാവോലി, രാത്രി ഒന്‍പതിന് നാടകം 'മഴ'. 18 ന് പുലര്‍ച്ചെ മുതല്‍ ഉപദൈവങ്ങളുടെ തിറ, രാവിലെ ദൈവത്താറീശ്വരന്റെ തിരുമുടി, വിശേഷാല്‍ പൂജകള്‍, വൈകുന്നേരം ആറാട്ട്, ശ്രീഭൂതബലി  എന്നിവ നടക്കും. 16, 17, 18 തീയതികളില്‍ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം ഉണ്ടായിരിക്കും.

പുനഃപ്രതിഷ്ടാദിനദിനമായ 27ന് അഷ്ട്രദ്രവ്യ ഗണപതിഹോമം, ഭഗവതിസേവ, വിശേഷാല്‍ പൂജകള്‍, വിഷ്ണുസഹസ്ര നാമപാരായണം, ഉച്ചയ്ക്ക് 12ന് പ്രസാദസദ്യ, രാത്രി ഏഴിന് നിറമാല എന്നിവ ഉണ്ടായിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.