ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി; ബസ് യാത്രികന്‍ മരിച്ചു

Sunday 1 April 2018 1:57 pm IST
"undefined"

കൊച്ചി:  സ്വകാര്യ ബസില്‍ യാത്രചെയ്യുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികന്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ആക്ഷേപം. വയനാട് നെന്‍മേനി സ്വദേശി ലക്ഷ്മണന്‍ (40) ആണ് മരിച്ചത്. 

പോലീസ് പറയുന്നതിങ്ങനെ: എറണാകുളം സൗത്ത്-പാലാരിവട്ടം റൂട്ടില്‍  രാവിലെ 10.45 നാണ് സംഭവം. ചെന്താര ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ലക്ഷ്മണന് നെഞ്ചുവേദ അനുഭവപ്പെട്ടത്. അവശാനായ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹയാത്രികര്‍ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ബസ് കടന്ന് പോയ വഴിയില്‍ ആശുപത്രികള്‍ ഉണ്ടായിരുന്നിട്ടും ട്രിപ്പ് മുടങ്ങുന്നതിനാല്‍ ആശുപത്രിയിലാക്കാന്‍ തയ്യാറായില്ല.

 യാത്രക്കാര്‍ ബഹളമുണ്ടാക്കിയപ്പോള്‍, പിന്നീട് ബസ് ജീവനക്കാര്‍ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു. അസ്വഭാവിക മരണത്തിന് എളമക്കര പോലീസ് കേസ് എടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.