അമ്പലപ്പുഴ ഉത്സവത്തിന് കൊടിയേറി

Monday 2 April 2018 2:00 am IST

 

അമ്പലപ്പുഴ: കൃഷ്ണപരുന്ത് വട്ടമിട്ടു പറന്ന ദക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുവുത്സവത്തിന് കൊടിയേറി. ഞായറാഴ്ച ഉച്ചക്ക് 12.30ന് കടിയക്കോല്‍കൃഷ്ണന്‍ നമ്പൂതിരിയുടെയും പുതുമന വാസുദേവന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലാണ് കൊടിയേറിയത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് കൊടിയേറ്റു ദര്‍ശിക്കാന്‍ എത്തിയത്. കൊടിയേറ്റിനു ശേഷം ചെമ്പകശേരി തച്ചന്‍ വെട്ടിയതിനകം കേശവന്‍ ആചാരിയുടെ നേതൃത്വത്തില്‍ നാളികേരമുടച്ച് രാശി നോക്കി. തുടര്‍ന്ന് കൊടിയേറ്റു സദ്യയും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ എസ് രഘുനാഥന്‍ നായര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ ശ്രീപ്രസാദ് ആര്‍. നായര്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ഗോപാലകൃഷ്ണന്‍, ഉപദേശക സമിതി ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.