ഗോപിനാഥിന്റെ വേര്‍പാട് തീരാനഷ്ടം: തുഷാര്‍

Monday 2 April 2018 2:00 am IST

 

ആലപ്പുഴ: കലവൂര്‍ എന്‍.ഗോപിനാഥിന്റെ വേര്‍പാട് മുഴുവന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.  എസ്എന്‍ഡിപി യോഗം അമ്ബലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച കലവൂര്‍ എന്‍.ഗോപിനാഥ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍. യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷനായി. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.വി. സാനു, ബി. രംഗരാജ്, കെ.പി. പരീക്ഷിത്ത്, അടിമാലി യൂണിയന്‍ പ്രസിഡന്റ് അനില്‍ തറനിലം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. രഘുനാഥ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.