കുടിവെള്ളത്തിനായി തുരുത്തുകാര്‍ നെട്ടോട്ടത്തില്‍

Monday 2 April 2018 2:00 am IST

 

അരൂര്‍: വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തുകളിലടക്കം കുടിവെള്ളം രൂക്ഷമായി. ജനങ്ങള്‍ നെട്ടോട്ടത്തില്‍. 

  വെളുത്തുള്ളി, കണ്ണച്ചാല്‍ തുരുത്ത്, പട്ടചാല്‍, എരുമുള്ളി, കൊച്ചുതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലാണു കുടിവെള്ളം കിട്ടാക്കനിയായത്. ജലാശയങ്ങളില്‍ ഓരിന്റെ സാന്ദ്രത വര്‍ദ്ധിച്ചതും ജനങ്ങളെ വലയ്ക്കുകയാണ്.  

  ശുദ്ധജലത്തിനായി ജപ്പാന്‍ കുടിവെള്ള പദ്ധതിയേയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. അരൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള വിതരണ സംഭരണിയില്‍ നിന്നാണു മേഖലകളില്‍ ജലം എത്തുന്നത്. 

  ചെറിയ പൈപ്പുകളിലൂടെ കിലേമീറ്ററുകള്‍ അകലെയുള്ള കായലോര മേഖലയില്‍ എത്തുമ്‌ബോള്‍ ജലത്തിന്റെ അളവ് കുറയുന്നതായാണു പ്രദേശവാസികള്‍ പറയുന്നത്. പൊതുടാപ്പുകളില്‍നിന്നു തുള്ളി തുള്ളിയായാണു വെള്ളം കിട്ടുന്നത്. വേനല്‍ കടുത്തതോടെ ഇതും ഇല്ലാതായി. 

  റെയില്‍വെ പാളത്തിന്റെ അടിയിലൂടെ പുതിയ പൈപ്പ് സ്ഥാപിച്ചാലേ പ്രദേശത്ത് ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കാനാകൂ. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. 

  കുടിവെള്ളം ശേഖരിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ ഏറെ അലയേണ്ട അവസ്ഥയാണ്. വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.