തിങ്കളാഴ്ച മുതൽ എച്ച്-1 ബി വിസ അപേക്ഷകൾ സ്വീകരിക്കും

Sunday 1 April 2018 2:43 pm IST
"undefined"

വാഷിങ്​ടണ്‍: നാളെ മുതല്‍ എച്ച്‌​-1ബി വിസ അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങുമെന്ന്​ യു.എസ്. നേരത്തെയുള്ളതിനേക്കാൾ  കര്‍ശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും വിസ അനുവദിക്കുക.  ഇനി നടക്കാൻ പോകുന്ന വിസ പരിശോധനകളിൽ ചെറിയ തെറ്റുകള്‍ പോലും അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് യുഎസ് ഭരണകൂടം. 

ഇന്ത്യയില്‍ നിന്നുള്ള ഭൂരിപക്ഷം ഐടി വിദഗ്‌ധരും എച്ച്‌​.1 ബി വിസയാണ് ഉപയോഗിക്കുന്നത്. പരിശോധന ഇത്രയേറെ കര്‍ശനമാക്കിയതോടെ പ്രവാസികളായ ഇന്ത്യക്കാരും ആശങ്കയിലാണ്. കമ്പനികള്‍ക്ക്​ വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ജോലിക്കെടുക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ വിസ രീതിയാണ്​ എച്ച്‌​.1 ബി വിസ. പ്രതിവര്‍ഷം 65,000 പേര്‍ക്കാണ്​ എച്ച്‌​.1ബി വിസ അനുവദിക്കുന്നത്​. 

സമര്‍പ്പിക്കപ്പെട്ട എച്ച്‌​.1ബി വിസ അപേക്ഷാ നടപടികള്‍ ഒക്​ടോബര്‍ ഒന്ന്​ മുതല്‍ ആരംഭിക്കുമെന്നും യു.എസ്​ ഭരണകൂടം വ്യക്​തമാക്കി. വ്യാജ ആപ്ലിക്കേഷന്‍ നല്‍കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.