കീഴൂര്‍ മഹാദേവക്ഷേത്ര മഹോത്സവം 4 മുതല്‍ 11 വരെ

Sunday 1 April 2018 2:58 pm IST

 

ഇരിട്ടി: എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന കീഴൂര്‍ മഹാദേവക്ഷേത്ര മഹോത്സവത്തിന് 4 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന വിശ്വകര്‍മ്മജരുടെ നേതൃത്വത്തിലുള്ള താലപ്പൊലി, ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രകളോടെ തുടക്കമാവും. 

 തുടര്‍ന്ന് ആചാര്യവരണം, മുളയിടല്‍ എന്നിവക്കുശേഷം നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ ക്ഷേത്രം പ്രസിഡന്റ് കെ.ഭുവനദാസന്‍ വാഴുന്നവര്‍ അദ്ധ്യക്ഷത വഹിക്കും. ശിവശക്തി സങ്കല്പം എന്ന വിഷയത്തെ അധികരിച്ച് ജയചന്ദ്രന്‍ വാര്യര്‍ നടുവനാട് പ്രഭാഷണം നടത്തും. ചടങ്ങില്‍ പ്രശസ്ത വാദ്യ കലാകാരന്‍ വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രനെ ആദരിക്കും. രാത്രി 8 മണിക്ക് നടക്കുന്ന കൊടിയേറ്റത്തിന് തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും. പായസദാനം അന്നദാനം, തിടമ്പ് നൃത്തം എന്നിവയും നടക്കും. 

5 ന് വൈകുന്നേരം 4 മണിക്ക് എഴുന്നള്ളത്ത് (നാട് വലംവെക്കല്‍), പറയെടുപ്പ് , 5.30 ന് ആചാരങ്ങളിലെ ശാസ്ത്രീയത എന്ന വിഷയത്തില്‍ അനില്‍ തിരുവങ്ങാടിന്റെ പ്രഭാഷണം, രാത്രി എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയ ശേഷം തിടമ്പ് നൃത്തം 6 ന് രാവിലെ 10 മണിക്ക് പ്രതിമാസ മൃത്യുഞ്ജയ ഹോമം, വൈകുന്നേരം 5.30 ന് തിടമ്പ് നൃത്തം, രാത്രി ഭഗവതിസ്ഥാനത്ത് ഗുരുതി, 9.30 ന് നയന കുറ്റിയാട്ടൂര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 7 ന് വൈകുന്നേരം 5.30 ന് തിടമ്പ് നൃത്തം, രാത്രി 9.30 ന് പ്രാദേശിക കലാപരിപാടികള്‍ 8 ന് രാവിലെ 10 മണിക്ക് നടക്കുന്ന വയോജന പ്രണാമത്തില്‍ പ്രദേശത്തെ 80 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെ ആദരിക്കും. കൗണ്‍സിലര്‍ പി.രഘു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോട്ടട അപൂര്‍വാശ്രമം അധിപതി പ്രേംവൈശാലി പ്രഭാഷണം നടത്തും. വൈകുന്നേരം 5.30 ന് തിടമ്പ് നൃത്തം, 9.30 ന് കര്‍ണ്ണാടകയില്‍ ശാസ്ത്രീയ  ലളിതഗാന രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമാ പിന്നണി ഗായിക കൂടിയായ ശ്രീലക്ഷ്മി ജയചന്ദ്രനും സഹോദരന്‍ പ്രണവ് ജയചന്ദ്രനും നയിക്കുന്ന ഭക്തിഗാനസുധ, 9 ന് രാവിലെ 7 ന് ഉത്സവബലി, വൈകുന്നേരം 5 ന് മോതിരം വെച്ച് തൊഴല്‍, 5 .30 ന് തിടമ്പ് നൃത്തം, രാത്രി 9 .30 ന് പ്രാദേശിക കലാപരിപാടികള്‍, 10 ന് വൈകുന്നേരം 4. 30 ന് മോതിരംവെച്ച് തൊഴല്‍, 5 ന് തിടമ്പ് നൃത്തം, രാത്രി 7 മണിക്ക് പള്ളിവേട്ട, അത്താഴ പൂജക്ക് ശേഷം കരിമരുന്ന് പ്രയോഗം , പള്ളിക്കുറുപ്പ് എന്നിവ നടക്കും. ഉത്സവ സമാപന ദിവസമായ 11 ന് രാവിലെ 8 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 8 .30 ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍, കലശാഭിഷേകം, ഉച്ചപൂജ . 1 മണിക്ക് നടക്കുന്ന സമൂഹ സദ്യയോടെ ഉത്സവം സമാപിക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.