ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു

Sunday 1 April 2018 3:23 pm IST
"undefined"

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ദിയല്‍ഗാം മേഖലയില്‍ ഞായറാ​ഴ്​ച പുലര്‍ച്ചെയായിരുന്നു​ ഏറ്റുമുട്ടല്‍​. ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ കൊലപ്പെടുത്തി. ഷോപിയാനില്‍ ഏഴ് ഭീകരരും അനന്ത്നാഗ് ജില്ലയില്‍ ഒരു ഭീകരനുമാണ് കൊല്ലപ്പെട്ടത്.

മേഖലയില്‍ തീവ്രവാദ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം പ്രദേശത്തെത്തിയത്. സൈന്യത്തിനൊപ്പം ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ് വിഭാഗങ്ങളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ഏറ്റുമുട്ടലില്‍ സംയുക്ത സേനയിലെ അംഗങ്ങള്‍ക്കും പരിക്കേറ്റതായി ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷോപ്പിയാനിലെ ദ്രഗാഡിലും കച്ചേദോരയിലും ഒാരോ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 25 സിവിലിയന്മാര്‍ക്ക് പെല്ലറ്റ് കൊണ്ടും ആറു പേര്‍ക്ക് വെടിയുണ്ട കൊണ്ടും പരിക്കേറ്റു. അനന്ത്നാഗില്‍ നിന്നും ഒരു തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.