ശമ്പളവും അലവന്‍സും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സച്ചിന്‍

Sunday 1 April 2018 3:20 pm IST
രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആറുവര്‍ഷത്തെ കാലയളവിനിടയിലെ ശമ്പളവും അലവന്‍സുമടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്

ന്യൂദല്‍ഹി: രാജ്യസഭാംഗമായി കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആറുവര്‍ഷത്തെ കാലയളവിനിടയിലെ ശമ്പളവും അലവന്‍സുമടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്.

185 പദ്ധതികള്‍ക്കായി സച്ചിന്‍ 7.4 കോടി രൂപ സച്ചില്‍ ചെലവഴിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സച്ചിന്റെ നടപടിയെ പി.എം.ഒ അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുമായാണ് സച്ചിന്‍ കൂടുതല്‍ തുക ചെലവാക്കിയത്.

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇരുപത് സ്‌കൂളുകളുടെ നിര്‍മാണവും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും സച്ചിന്റെ ശ്രമഫലമായാണ്. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്ട്രയിലെ സോലാപ്പൂര്‍, അഹമ്മദ് നഗര്‍, ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂര്‍, തമിഴ് നാട്ടിലെ തിരുപ്പൂര്‍, കാശ്മീരിലെ കുപ് വാരയിലെ സ്‌കൂള്‍ എന്നിവയ്ക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കല്‍ പദ്ധതിയില്‍ രണ്ട് ഗ്രാമങ്ങളെ സച്ചിന്‍ ഏറ്റെടുത്തിരുന്നു. പാര്‍ലമെന്റില്‍ വരാതിരുന്നതിന്റെ പേരില്‍ സച്ചിന്‍ നേരത്തെ വിമര്‍ശനം നേരിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.