കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തിയില്ലെങ്കില്‍ പുതുതലമുറ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും അപകടകരമായ അപകടകരമായ അവസ്ഥയിലേക്ക് പതിക്കുമെന്ന് മഹിള ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ബിന്ദു മോഹന്‍ പറഞ്ഞു.
കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയിസ് ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാ ഹിന്ദുനേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഹിള ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോഹന് അദ്ധ്യക്ഷയായി. ഹിന്ദു ഐക്യവേദി ജില്ല ജന. സെക്രട്ടറി പി.കെ.ഗോപിദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജന.സെക്രട്ടറി അനിതാ ജനാര്ദ്ദനന്, ആശാ അജികുമാര്‍, പി.എസ്. പ്രസാദ്, പി.ആര്. ശിവരാജന്, പി.കെ. വത്സമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: