സംവിധായകന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Sunday 1 April 2018 4:28 pm IST
"undefined"

ചെന്നൈ: ഗര്‍ജ്ജനം എന്ന മലയാള സിനിമ ഉള്‍പ്പെടെ തമിഴ്,കന്നഡ,മലയാളം,തെലുങ്ക്, ഹിന്ദി സിനിമകളുടെ സംവിധായകന്‍ സി.വി. രാജേന്ദ്രന (81) അന്തരിച്ചു. ജയനെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിച്ച് ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാണ് അപകടത്തില്‍ ജയന്‍ അന്തരിച്ചത്. തുടര്‍ന്ന് രജനീകാന്തിനെ നായകനാക്കി എടുത്ത മലയാള ചിത്രം വന്‍ഹിറ്റായിരുന്നു. സാഹചര്യം എന്ന മലയാള സിനിമയും പിന്നീട് സംവിധാനം ചെയ്തു.

തമിഴിലെ രാജ (1972) എന്‍മഗന്‍ (1974) ഉല്ലാസ പറവൈകള്‍ (1980) എന്നിവയിലൂടെ മികച്ച സംവിധായക സ്ഥാനം നേടി. രാജാ, ഗലാട്ട എന്നീ സിനിമകളില്‍ ശിവാജി ഗണേശനും ജയലളിതയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചവയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.