ശ്രീദേവിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി നല്‍കിയത് മുഖ്യമന്ത്രി ഫഡ്‌നാവിസ് നിര്‍ദ്ദേശിച്ചിട്ട്

Sunday 1 April 2018 4:56 pm IST
"undefined"

മുംബൈ: നടി ശ്രീദേവിയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ ഏര്‍പ്പാടാക്കിയത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദ്ദേശിച്ചതുപ്രകാരമായിരുന്നു. പദ്മ അവാര്‍ഡ് ലഭിച്ച വ്യക്തിയായതുകൊണ്ടായിരുന്നു, പക്ഷേ എല്ലാ പദ്മാ അവാര്‍ഡ് ജേതാക്കള്‍ക്കും അന്തിമകര്‍മ്മങ്ങള്‍ക്ക് ഈ ബഹുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം നേടിയ വിശദീകരണത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിലായിരുന്നു നടപടിയെന്ന് വ്യക്തമായത്. 

ഫെബ്രുവരി 22 നാണ് ശ്രീദേവി അന്തരിച്ചത്. 26 നായിരുന്നു അന്തിമ സംസ്‌കാര കര്‍മ്മങ്ങള്‍. 25ന് മുഖ്യമന്ത്രി വാക്കാല്‍ നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. 26 ന് ഉത്തരവിറങ്ങി. ആറുവര്‍ഷത്തിനിടെ 41 വ്യക്തികളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ഇത്തരത്തില്‍ ബഹുമതി നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.