ജപ്പാന്‍ മുക്കിയ ബ്രിട്ടീഷ് കപ്പല്‍ ലങ്ക കണ്ടെടുത്തു

Sunday 1 April 2018 7:53 pm IST
വ്യോമാക്രമണത്തില്‍ തകര്‍ന്ന് കടലില്‍ ആണ്ടുപോയ എസ്എസ് സാഗെയ്ന്‍ എന്ന യാത്രാകപ്പലാണ് 75 വര്‍ഷങ്ങള്‍ക്കു ശേഷം ജലോപരിതലത്തിലേക്ക് ലങ്കന്‍ ഡൈവര്‍മാര്‍ ഉയര്‍ത്തിയെടുത്തത്. ട്രിങ്കോമാലി തുറമുഖത്തിനു സമീപം കടലില്‍ 35 അടി ആഴത്തിലായിരുന്നു കപ്പല്‍ മറഞ്ഞിരുന്നത്.
"undefined"

കൊളംബോ: രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ മുക്കിയ ബ്രിട്ടീഷ് കപ്പല്‍ ലങ്കന്‍ നാവികസേന കടല്‍ലില്‍നിന്ന് കണ്ടെടുത്തു.

വ്യോമാക്രമണത്തില്‍ തകര്‍ന്ന് കടലില്‍ ആണ്ടുപോയ എസ്എസ് സാഗെയ്ന്‍ എന്ന യാത്രാകപ്പലാണ് 75 വര്‍ഷങ്ങള്‍ക്കു ശേഷം ജലോപരിതലത്തിലേക്ക് ലങ്കന്‍ ഡൈവര്‍മാര്‍ ഉയര്‍ത്തിയെടുത്തത്. ട്രിങ്കോമാലി തുറമുഖത്തിനു സമീപം കടലില്‍ 35 അടി ആഴത്തിലായിരുന്നു കപ്പല്‍ മറഞ്ഞിരുന്നത്. 

ഏതാനും മാസങ്ങളായി കപ്പലിനെ പുറത്തെത്തിക്കാന്‍ നാവികസേനയുടെ കിഴക്കന്‍ നേവല്‍ കമാന്‍ഡ് ശ്രമിച്ചുവരികയായിരുന്നു. 452 അടി നീളമുള്ള കപ്പലിന്റെ ചട്ടക്കൂടാണ് പുറത്തെത്തിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.