കുവൈത്തില്‍ ബസ് അപകടം; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു

Sunday 1 April 2018 8:49 pm IST
ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയുടെ കരാര്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപാടത്തിന് സമീപമായിരുന്നു അപകടം.
"undefined"

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയുടെ കരാര്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപാടത്തിന് സമീപമായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പോലീസും അഗ്‌നിശമനസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.