ടിയാന്‍ഗോങ്-1 ഉത്തര കൊറിയയില്‍ പതിക്കുമെന്ന് സൂചന

Monday 2 April 2018 2:54 am IST
"undefined"

ബീജിങ്: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശ നിലയം ഇന്ന് വൈകിട്ടോടെ ഭൂമിയില്‍ പതിക്കുമെന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സി. ഉത്തര കൊറിയയില്‍ നിലയം പതിക്കാനാണ് സാധ്യതയെന്ന സൂചനയും ഇഎസ്എ നല്‍കി. ഇന്നലെ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് സൂചനകള്‍ ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.  നിലവില്‍ ഉത്തര ആഫ്രിക്കയുടെ അറ്റ്‌ലാന്റിക് സമുദ്രതീരം ലക്ഷ്യമാക്കിയാണ് നിലയത്തിന്റെ വരവെന്നാണ് അനുമാനം. ഇത് തെക്കുകിഴക്കന്‍ ചൈനയുടെ അതിര്‍ത്തിയിലുള്ള ഉത്തര കൊറിയയില്‍ പതിക്കാനാനുള്ള സാധ്യതയാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.

10 മീറ്റര്‍ നീളവും 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന ബഹിരാകാശ നിലയമാണ് ഭൂമിയില്‍ പതിക്കുക. നിലയത്തിന് ഭൂമിയുടെ ആകര്‍ഷണത്തെ മറികടക്കാനുള്ള ശേഷി കുറഞ്ഞു വരികയാണ്. ബഹിരാകാശത്തു നിന്നും നിലയം ഭൗമാന്തരീക്ഷത്തില്‍ എത്തിയാല്‍ മാത്രമേ എവിടെ പതിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയൂ. 2016ലാണ്് ടിയാന്‍ഗോങുമായുള്ള ചൈനയുടെ പ്രവര്‍ത്തനം നിലച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. 

എന്നാല്‍ നിലയം പതിക്കുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നാണ് ബഹിരാകാശ ഏജന്‍സിയില ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയോടടുക്കമ്പോഴുണ്ടാകുന്ന ഘര്‍ഷണത്തില്‍ ചൂടുപിടിച്ച് നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിക്കും. ചില ഭാഗങ്ങള്‍ മാത്രമാണ് ഭൂമിയില്‍ പതിക്കുകയെന്ന് യുകെ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ക്രോത്തര്‍ പറയുന്നു.

2011ലാണ് ചൈന ടിയാന്‍ഗോങ്-1 ബഹിരാകാശത്തേക്ക് അയച്ചത്. 2012ല്‍ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരികളായ ലീ യാങ്, വാങ് യാപിങ് എന്നിവര്‍ ബഹിരാകാശ നിലയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  ടിയാന്‍ഗോങ്-2 അതിന്റെ ഭ്രമണപഥത്തില്‍ പ്രവര്‍ത്തന സജ്ജമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.