ബെയ്‌ലിന്റെ ഡബിളില്‍ റയല്‍ മാഡ്രിഡ്

Monday 2 April 2018 2:57 am IST
"undefined"

മാഡ്രിഡ് : സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസാന്നിദ്ധ്യം റയല്‍ മാഡ്രിഡിനെ തളര്‍ത്തിയില്ല. തകര്‍ത്തുകളിച്ച അവര്‍ ലാലിഗയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ലാസ്പാമസിനെ തോല്‍പ്പിച്ചു. 

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് തൊട്ടടുത്തെത്തി. 30 കളികളില്‍ മാഡ്രിഡിന് 63 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്്‌ലറ്റിക്കോ മാഡ്രിഡിന് 29 മത്സരങ്ങളില്‍ 64 പോയിന്റാണുള്ളത്്.

ഗാരേത്ത് ബെയ്‌ലിന്റെ ഇരട്ട ഗോളാണ് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് അനായാസ വിജയം നേടിക്കൊടുത്തത്. കരീം ബെന്‍സേമ ഒരു ഗോള്‍ നേടി.ചൊവ്വാഴ്ച യുവന്റസിനെതിരായ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കണക്കിലെടുത്താണ് കോച്ച് സിനദിന്‍ സിദാന്‍ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയത്.

റൊണാഡോയുടെ അഭാവം റയലിന്റെ പ്രകടനത്തെ ബാധിച്ചില്ല. ഗാരേത്ത് ബെയ്‌ലും  ബെന്‍സേയുമൊക്ക അവസരത്തിനൊത്തുയര്‍ന്നു. 26-ാം മിനിറ്റില്‍ ബെയ്ല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ലൂക്കാ മോര്‍ഡിക് നീട്ടിയെറിഞ്ഞുകൊടുത്ത പന്തുമായി കുതിച്ച ബെയ്ല്‍ ലാസ്പാമസിന്റെ പ്രതിരോധം തകര്‍ത്ത് പന്ത് വലയിലാക്കി.

പതിമൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പെനാല്‍റ്റിയിലൂടെ ബെന്‍സേമ ലീഡ് 2-0 ആക്കി.ലൂക്കാസ് വാസ്്ക്യുസിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെയ്ല്‍ തന്റെ രണ്ടാം ഗോളും നേടി. ബെയ്‌ലിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ബെയ്ല്‍ തന്നെ ഗോളാക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.