പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് കപ്പ്

Monday 2 April 2018 2:04 am IST

പാരീസ്: പാരീസ് സെന്റ് - ജര്‍മയിന്‍സിന് ( പിഎസ്ജി) തുടര്‍ച്ചയായ അഞ്ചാം ഫ്രഞ്ച്് ലീഗ് കപ്പ്  കിരീടം. ഫൈനലില്‍ പിഎസ്ജി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മോണാക്കോയെ തോല്‍പ്പിച്ചു.

യുവതാരം എംബാപ്പെയുടെ മികച്ച പ്രകടനത്തിലാണ് പിഎസ്ജി വിജയം പിടിച്ചെടുത്തത്. മൂന്ന് ഗോളിനും വഴിയൊരുക്കിയത്. എംബാപ്പെയാണ്. എഡിസണ്‍ കവാനി രണ്ട് ഗോള്‍ നേടി. 

തുടക്കം മുതല്‍ പിഎസ്ജി ആക്രമിച്ചുകളിച്ചു. എംബാപ്പെയാണ് മോണാക്കോയുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കിയത്. എംബാപ്പെയുടെ മുന്നേറ്റം തടയാന്‍ മോണാക്കോയുടെ പ്രതിരോധ നിരക്കാര്‍ പലപ്പോഴും പരിക്കന്‍ അടവുകള്‍ പുറത്തെടുത്തു. എംബാപ്പെയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി കവാനി പിഎസ്ജിയെ മുന്നിലെത്തിച്ചു.

ഏറെത്താമസിയാതെ പിഎസ്ജി രണ്ടാം ഗോളും നേടി. എംബാപ്പെയുടെ പ്രത്യാക്രമണമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നല്‍കിയ പന്തുമായി മുന്നേറിയ ഡി മാറിയ മികച്ചൊരു ഷോട്ടില്‍ ലക്ഷ്യം കണ്ടു.

പിസ്ജിയുടെ ഏക്കാലത്തെയും ടോപ്പ് സ്‌കോററായ കവാനി തന്റെ രണ്ടാം ഗോളിലൂടെ ടീമിന് വിജയം സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.