ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കുമെന്ന് പി.വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സിന്ധു.
പരിശീലനത്തിനിടയ്ക്കാണ് സിന്ധുവിന് കാലില്‍ പരിക്കേറ്റത്. നല്ല രീതിയില്‍ പരിശീലനം നടത്തിവരികയായിരുന്നു. അതിനിടെ പരിക്കേറ്റത് പ്രശ്നമായി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഗെയിംസിന് മുമ്പ്് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് സിന്ധു പറഞ്ഞു.
നാലുവര്‍ഷം മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ സിന്ധു സെമിയില്‍ കാനഡയുടെ മിച്ച്ലി ലീയോട് തോറ്റു. വെങ്കലമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ തവണ വെങ്കലമാണ് ലഭിച്ചത്. ഇത്തവണ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെയ്ക്കുമെന്ന് സിന്ധു വ്യക്തമാക്കി.
സൂപ്പര്‍ സിരീസുകളില്‍ മികച്ച പ്രകടനം നടത്തിവരുന്ന സിന്ധു ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുമെന്നാണ് പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാള് സ്വര്‍ണം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: