ടിയാന്‍ഗോംഗ്-1 ദക്ഷിണ പസഫിക്കില്‍ പതിക്കുമെന്ന് സൂചന

Monday 2 April 2018 8:11 am IST
ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീരാനാണു സാധ്യത. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല.
"undefined"

ബീജിങ്: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാന്‍ഗോംഗ്-1 ദക്ഷിണ പസഫിക്കില്‍ പതിക്കുമെന്ന് സൂചന. ബഹിരാകാശനിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു. 

ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീരാനാണു സാധ്യത. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല. ഇവ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ട്.

2011 സെപ്റ്റംബര്‍ 29-നു വിക്ഷേപിച്ചതാണു ടിയാന്‍ഗോംഗ് അഥവാ സ്വര്‍ഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അന്ന് എട്ടര ടണ്‍ ഭാരവും 10.5 മീറ്റര്‍ നീളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭാരം ഏഴു ടണ്‍. 2016 മാര്‍ച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.