മോഹന്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കി ബിജെപി

Monday 2 April 2018 11:07 am IST
സിപിഎമ്മിന്റെ 8 വിജയികളാണ് ബിജെപിയില്‍ ചേര്‍ന്നത്. കാലാചര, രംഗചര, മോഹിനിപൂര്‍ എന്നിവിടങ്ങളിലെ 10-12 പഞ്ചായത്ത് മെമ്പര്‍മാരും സിപിഐ വിട്ട് ബിജെപിയില്‍ ചേരും.
"undefined"

അഗര്‍ത്തല: മത്സരമില്ലാതെ മോഹന്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കി ബിജെപി. സിപിഎം അംഗങ്ങള്‍ ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നതോടെയാണ് കോര്‍പ്പറേഷന്‍ ബിജെപിക്ക് നേടാനായത്.

സിപിഎമ്മിന്റെ 8 വിജയികളാണ് ബിജെപിയില്‍ ചേര്‍ന്നത്. കാലാചര, രംഗചര, മോഹിനിപൂര്‍ എന്നിവിടങ്ങളിലെ 10-12 പഞ്ചായത്ത് മെമ്പര്‍മാരും സിപിഐ വിട്ട് ബിജെപിയില്‍ ചേരും. മന്ത്രി രത്തന്‍ ലാല്‍ നാഥ് പുതുതായി എത്തുന്ന അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയിരുന്നു. 60 അംഗ ത്രിപുര നിയമസഭയില്‍ 43 സീറ്റുകള്‍ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.